New Update
എറണാകുളം : വിദ്യാര്‍ഥിനിയെ തല്ലിയതിനെ തുടർന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ബസില്‍ കയറിയ വിദ്യാര്‍ഥിനിയെ തല്ലിയെന്ന പരാതി തെളിഞ്ഞതിന് പിന്നാലെയാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. പറവൂര്‍ ഡിപോയിലെ ഡ്രൈവര്‍ ആന്റണി വി സെബാസ്റ്റ്യനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Advertisment
ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്ത് അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്. ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: വൈകുന്നേരം നാലുമണിക്ക് വീട്ടിലേക്ക് പോകാനായി ബസില്‍ കയറിയപ്പോഴായിരുന്നു ഡ്രൈവര്‍ കുട്ടിയെ അടിച്ചത്. മുമ്പും ഇയാള്‍ കുട്ടിയെ അടിച്ചിട്ടുണ്ടെന്ന് അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.