കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിലെ ടെലിഫോൺ കണക്ഷനും ഇന്റര്‍നെറ്റും ബിഎസ്എൻഎൽ വിച്ഛേദിച്ചു. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടർന്നാണ് നടപടി.
/sathyam/media/post_attachments/nhgcwkcbnV4LrMAWJCn1.jpg)
കണക്ഷൻ വിച്ഛേദിച്ച നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തി. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും അതിനിടയ്ക്ക് ഇത്തരത്തിലുളള തീരുമാനങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതികരിച്ചത്.
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി നൽകിയിട്ടുണ്ട്. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഏപ്രില്‍ 13ന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.