കൊച്ചിയിൽ എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നതായി റിപ്പോർട്ട്; സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ

author-image
Gaana
New Update

കൊച്ചി: കൊച്ചിയിൽ എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നതായി റിപ്പോർട്ട്. സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ദാരുണ സംഭവമുണ്ടായത്.

Advertisment

publive-image

പ്രതിയടക്കമുള്ള ബന്ധുക്കളാണ് പരിക്കുകളോടെ വയോധികയെ ആശുപത്രിയിലെത്തിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പൊലീസിനെ വിവരമറിയിച്ചു.

വയോധിക ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യംചെയ്തതോടെയാണ് ബന്ധുവായ യുവാവ് കുറ്റം സമ്മതിച്ചത്.

Advertisment