എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ കീഴിലുള്ള വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ ശതാബ്ദി സ്മാരകമായി നിർമിച്ച പുതിയ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഗുരുദേവ വിഗ്രഹം കേരളത്തിലെ തന്നെ ആദ്യത്തെ വെള്ളി വിഗ്രഹമായിരിക്കുമെന്ന് എസ് എൻ ഡി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ്

author-image
Gaana
New Update

കോഴിക്കോട് : എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ കീഴിലുള്ള വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ ശതാബ്ദി സ്മാരകമായി നിർമിച്ച പുതിയ ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ഗുരുദേവ വിഗ്രഹം കേരളത്തിലെ തന്നെ ആദ്യത്തെ വെള്ളി വിഗ്രഹമായിരിക്കുമെന്ന് എസ് എൻ ഡി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് പറഞ്ഞു.

Advertisment

publive-image

ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ഗുരുദേവ വിഗ്രഹം നിർമിക്കുന്നതിലേക്കുള്ള വെള്ളി സമാഹരിക്കുന്നതിന്റെ ഉദ്ഘാടനം സുനിൽ കുമാർ ചമ്പയിലിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രാജീവ് കുഴിപ്പള്ളി, കെ.ബിനുകുമാർ , ലീലാ വിമലേശൻ, കെ വി ശോഭ എന്നിവർ പ്രസംഗിച്ചു.

Advertisment