ഒക്കൽ: ഒക്കൽ ഗ്രാമപ്പഞ്ചായത്തിലെ ചേലാമറ്റം വില്ലേജ് ഓഫീസിന് പുതിയ മുഖം. സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളേയും സ്മാർട്ടാക്കി മാറ്റാനുള്ള സർക്കാർ തീരുമാനം ഇവിടെ നടപ്പാക്കുകയായിരുന്നു റവന്യൂ വകുപ്പ്. പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.
/sathyam/media/post_attachments/cC9Nw27iQunFt1IL5Hja.jpg)
വകുപ്പിന്റെ എല്ലാ സേവനങ്ങളും കുറഞ്ഞ കാലത്തിനുള്ളിൽ ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന്അദ്ദേഹം പറഞ്ഞു. 44 ലക്ഷം രൂപയാണ് നിർമ്മാണത്തിന് ചെലവായത്. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വില്ലേജ് ഓഫീസിൽ റെക്കോർഡ് മുറി, സന്ദർശകർക്കുള്ള മുറി, ശുചിമുറികൾ, ഭിന്നശേഷിക്കാർക്കായുള്ള റാമ്പ് സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
/sathyam/media/post_attachments/gZw9Sen167oOnsKsEFNC.jpg)
എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം. പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഷിയാസ്, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം സി. ജെ. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.