ഇടുക്കി : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ള സെഡാന്‍ കാര്‍ വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ള വാഹന ഉടമകള്‍ക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കാം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഏപ്രില്‍ 17 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നു പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍- 04862 233036. ഇ മെയില്‍: dio.idk@gmail.com.