മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശം

author-image
Gaana
New Update

തിരുവനന്തപുരം : മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്.

Advertisment

publive-image

ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്.

അനധികൃത സ്വത്ത്‌ സമ്പാദന കേസിൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ.ഡി പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസും കേസെടുത്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കവും. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Advertisment