വ്യാജ ആരോപണം ഉയർത്തി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ കെ രമ എംഎൽഎയുടെ വക്കീൽ നോട്ടീസ്

author-image
Gaana
New Update

തിരുവനന്തപുരം : വ്യാജ ആരോപണം ഉയർത്തി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ കെ രമ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു.

Advertisment

publive-image

സച്ചിൻ ദേവ് എംഎൽഎക്കെതിരേയും ദേശാഭിമാനി പത്രത്തിനെതിരേയും നോട്ടീസ് അയച്ചിട്ടുണ്ട്.

നിയമസഭാ സ്പിക്കറുടെ ഓഫീസിനു മുന്നിൽ നടന്ന സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാണ് രമയുടെ ആരോപണം.

15 ദിവസങ്ങൾക്കുള്ളിൽ പരസ്യമായി മാപ്പ് പറയുകയും മറുപടി നൽകുകയും വേണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അല്ലാത്തപക്ഷം ഒരു കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കും എന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment