കൊച്ചി: കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ മനുഷ്യ ബോംബായി എത്തുമെന്ന് ഭീഷണി. ഞായറാഴ്ച ബോംബ് ഭീഷണിയുണ്ടായ ഇ-മെയിലിലൂടെ തന്നെയാണ് തിങ്കളാഴ്ച പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
/sathyam/media/post_attachments/slZQsqROCcZAmx71s2A9.jpg)
10 ബിറ്റ്കോയിൻ പ്രതിഫലമായി ആവശ്യപ്പെട്ടാണ് ഇ-മെയിൽ സന്ദേശമെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ഇ-മെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇ-മെയിൽ സേവനദാതാവിന് കത്ത് നൽകും.
മുമ്പ് വ്യാജ ഐ.ഡിയുണ്ടാക്കി ഇ-മെയിൽ സന്ദേശമയച്ച കേസുകളിൽ ഉൾപ്പെട്ടവരെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. സി.ഐ.എസ്.എഫിന്റെ ദ്രുതകർമ സേനയടക്കം വിമാനത്താവള പരിസരത്ത് അതിജാഗ്രതയിലാണ്.