New Update
കോട്ടയം : ജോസ് കെ മാണിയുടെ മകനായ കെഎം മാണി ജൂനിയർ ഓടിച്ചിരുന്ന വാഹനമിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. കെ.എം.മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
Advertisment
പ്രാഥമിക വിവര ശേഖരണം നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി. പൊലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.