തിരുവനന്തപുരം : മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. റിയാസിന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. പാർട്ടി ഇപ്പോൾ അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
/sathyam/media/post_attachments/oxiDBFys5ep1NKsuJECw.jpg)
മുസ്ലീം ലീഗ് സമുദായത്തിലെ സമ്പന്നരുടെ പാർട്ടിയാണ്. പാവപ്പെട്ടവരുടെ കാര്യം പറയാൻ ലീഗ് തയ്യാറാകുന്നില്ലെന്നും സുരേന്ദ്രൻ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാക്കൾ ക്രിസ്ത്യൻ ദേവാലയങ്ങൾ സന്ദർശിച്ചതിനെതിരായ വിമർശനങ്ങളോടും സുരേന്ദ്രൻ പ്രതികരിച്ചു.
വിചാരധാര വാങ്ങി സിപിഎം എല്ലാ ക്രിസ്ത്യൻ വീടുകളിലും വിതരണം ചെയ്യട്ടെ. സിപിഎം അവസരം മുതലെടുത്ത് മുസ്ലീംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്. സിപിഎം കൂടുതൽ മുസ്ലീം വൽക്കരിക്കുന്നുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെത്തി.ഒരു ഗൃഹസമ്പര്‍ക്കം നടത്തിയപ്പോഴേക്കും ഇരുമുന്നണികളും വേവലാതിപ്പെടുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ മുന്നണികള്‍ അവരെ വെറും വോട്ട് ബാങ്കായിട്ടാണ് കണക്കാക്കിയത്. ബിജെപി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴേക്കും ഇരുമുന്നണികളും ഭയപ്പെട്ടു. ഇവരുടെ കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.