സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകം പൊളിച്ച്‌ പുതിയ കെട്ടിടം നിര്‍മിക്കുന്നു; പത്തുകോടി ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാൻ ലക്ഷ്യമിടുന്നത് ഒന്നരവര്‍ഷം കൊണ്ട്

author-image
Gaana
New Update

തിരുവനന്തപുരം : സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകം പൊളിച്ച്‌ പുതിയ കെട്ടിടം നിര്‍മിക്കുന്നു. പത്തുകോടി ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിര്‍മാണം ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ തുക പൊതുജനങ്ങളില്‍ നിന്ന് നിന്ന് പരിച്ചെടുക്കും.

Advertisment

publive-image

 

നേതാക്കള്‍ക്ക് താമസ സൗകര്യമടക്കം പുതിയ കെട്ടിടത്തിലുണ്ടാകും. 40 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. എന്നാല്‍ പുറംമോടിയില്‍ മാറ്റമുണ്ടാകില്ല. പുതിയ കെട്ടിടം നിര്‍മിക്കുന്നതുവരെ പാര്‍ട്ടി ആസ്ഥാനം പട്ടത്തെ പി എസ് ശ്രീനിവാസന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റും.

ഓഫീസ് മാറ്റവുമായി ഇവിടെ തിരക്കിട്ട് അറ്റകുറ്റ പണികള്‍ നടക്കുകയാണ്. ഈ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് അവിടേക്ക് മാറ്റാനാണ് ധാരണ.

പൂമുഖവും ലൈബ്രറി മുറിയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മുറിയും നിലനിര്‍ത്തി പിന്നിലേക്കുളള ഭാഗം പൊളിച്ചുമാറ്റും. അവിടെ എല്ലാ അധുനിക സൗകര്യങ്ങളോടും കൂടി ബഹുനില കെട്ടിടം നിര്‍മിക്കാനാണ് പദ്ധതി. ധനസമാഹരണത്തിനായി ഓരോ ജില്ലാ കൗണ്‍സിലുകള്‍ക്കും പിരിച്ചെടുക്കേണ്ട തുക സംബന്ധിച്ച ക്വാട്ട നിശ്ചയിച്ച്‌ നല്‍കി.

Advertisment