നിയമസഭയിലെ അതീവ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ 7 പ്രതിപക്ഷ എംഎല്‍എമാരുടെ പി.എമാര്‍ക്ക് നോട്ടീസ്

author-image
Gaana
New Update

തിരുവനന്തപുരം : പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴ് പ്രതിപക്ഷ സാമാജികരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളോട് സ്പീക്കര്‍ വിശദീകരണം ആവശ്യപ്പെട്ടു.

Advertisment

publive-image

ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് സ്പീക്കര്‍ വിശദീകരണം തേടി നോട്ടീസ് അയച്ചത്.

എം.വിന്‍സെന്റ്, ടി.സിദ്ദിഖ്, കെ.കെ.രമ, എം.കെ.മുനീര്‍, എ.പി.അനില്‍കുമാര്‍, പി.കെ.ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരുടെ പിഎമാര്‍ക്കാണ് നോട്ടിസ് നല്‍കിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭരണകക്ഷി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ക്കെതിരെ നടപടിയില്ല.

നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം നിയമസഭാസെക്രട്ടറിയെ രേഖാമൂലം വിശദീകരണം അറിയിക്കണമെന്നും അല്ലാത്തപക്ഷം ചട്ടപ്രകാരമുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Advertisment