ഈസ്റ്ററിനോടനുബന്ധിച്ച് സംസ്ഥാനത്ത്  റെക്കോര്‍ഡ് മദ്യവില്‍പ്പന; ഈസ്റ്ററിന്റെ തലേന്ന് ബിവറേജ് കോര്‍പ്പറേഷന്‍ മുഖാന്തരം വിറ്റത് 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം

author-image
Gaana
New Update

തൃശ്ശൂര്‍ : ഈസ്റ്ററിനോടനുബന്ധിച്ച് സംസ്ഥാനത്ത്  റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നു. ഈസ്റ്ററിന് തലേന്ന് ബിവറേജ് കോര്‍പ്പറേഷന്‍ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് വിറ്റത്.

Advertisment

publive-image

ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്. ചാലക്കുടി ഷോപ്പില്‍ നിന്നും 65.95 ലക്ഷത്തിന്റെ വില്‍പ്പനയാണ് നടന്നത്.

നെടുമ്പാശേരിയില്‍ 59.12 ലക്ഷത്തിന്റെ വില്‍പ്പനയും ഇരിങ്ങാലക്കുടയില്‍ 58.28 ലക്ഷത്തിന്റെ വില്‍പ്പനയും തിരുവമ്പാടിയില്‍ 57.30 ലക്ഷത്തിന്റെ വില്‍പ്പനയും കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വില്‍പ്പനയുമാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ 73.72 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഈ വര്‍ഷം 13.28 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. സാധാരണ ദിവസങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പനയിലൂടെ 50 കോടി മുതല്‍ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.

Advertisment