കോഴിക്കോട് : സുപ്രീ കോടതി ജഡ്ജിയും ദേശീയ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജസ്റ്റീസ് വി.ബാലകൃഷ്ണ ഏറാടിയുടെ സ്മരണാർത്ഥം ജസ്റ്റീസ് വി.ബാലകൃഷ്ണ ഏറാടി റോഡ് നാമകരണം നിർവ്വഹിച്ചു. തളി - ചാലപ്പുറം ക്രോസ് റോഡിന് ജസ്റ്റീസ് വി.ബാലകൃഷ്ണ ഏറാടി റോഡ് എന്ന് നാട്ടുകാരും കുടുംബാഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ബഹു മേയർ ഡോ.ബീനാ ഫിലിപ്പ് നാമകരണം നിർവ്വഹിച്ചു.
/sathyam/media/post_attachments/LZJKxNO7fF1g6cBQJ1po.jpg)
കൗൺസിലർ ശ്രീമതി.പി. ഉഷാദേവി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പി.ഐ. അജയൻ , ദിനേശ് വർമ്മ, എം. അയൂബ്, വി. സജീവ്, ടി.എം.ബാലകൃഷ്ണ ഏറാടി, കെ.ജി.സുബ്രമണ്യൻ, കെ.പി. മസ് ലൂക്ക് , ടി.വി. അബൂബക്കർ കോയ എന്നിവർ പ്രസംഗിച്ചു.
/sathyam/media/post_attachments/a7AmWLfSv9XW1pH4koPf.jpg)