ക്ഷേമപെൻഷൻ ഇനി മുതൽ ഒറ്റയടിക്ക് ലഭിക്കില്ല; വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതൽ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്കാൻ കേന്ദ്രസർക്കാർ തീരുമാനം

author-image
Gaana
New Update

തിരുവനന്തപുരം: ക്ഷേമപെൻഷൻ ഇനി മുതൽ ഒറ്റയടിക്ക് ലഭിക്കില്ല. കേന്ദ്ര- സംസ്ഥാന വിഹിതങ്ങള് പ്രത്യേകമായിട്ടാകും ഇനി മുതൽ ലഭിക്കുക. വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതൽ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

Advertisment

publive-image

പുതിയ സാമ്പത്തിക വർഷമായ ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പരിഷ്ക്കാരം നടപ്പിലാക്കി. ഇതുവരെ സംസ്ഥാന സർക്കാർ വഴിയായിരുന്നു പെൻഷൻ നല്കിയിരുന്നത്.

കേന്ദ്രം നൽകുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കേന്ദ്രസർക്കാർ പ്രതിമാസം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തുക കൈമാറുമെന്നാണ് സൂചന.

മുമ്പ് എല്ലാവർക്കും 1600 രൂപ സംസ്ഥാന സർക്കാർ നല്കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കള്ക്ക് ഒരുമിച്ച്‌ 1600 രൂപ ലഭിക്കില്ല.

നിലവില് സംസ്ഥാന സര്ക്കാര് രണ്ടോ മൂന്നോ മാസം കൂടുമ്ബോഴാണ് ഒരുമിച്ച്‌ പെന്ഷന് തുക നല്കി വരുന്നത്. 80 വയസ്സില് താഴെയുള്ളവര്ക്കു ലഭിക്കുന്ന വാര്ധക്യപെന്ഷന് തുകയില് 1400 രൂപ സംസ്ഥാന സര്ക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവര്ക്കുള്ള പെന്ഷനില് 1100 രൂപ സംസ്ഥാനം നല്കുമ്ബോള് 500 രൂപയാണ് കേന്ദ്രസര്ക്കാര് നല്കുന്നത്. 80 വയസ്സില് താഴെയുള്ളവരുടെ ദേശീയ വിധവാ പെന്ഷനില് 1300 രൂപ സംസ്ഥാന സര്ക്കാര് നല്കുമ്ബോള്, 300 രൂപ കേന്ദ്രവും നല്കുന്നു.

 

Advertisment