എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചു

author-image
Gaana
New Update

കോഴിക്കോട്: എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിലെ ചീഫ് ഡിഫന്‍സ് കൗണ്‍സില്‍ അഡ്വ. പീതാംബരനാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Advertisment

publive-image

മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ജാമ്യ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ 18-ാം തീയതി പരിഗണിക്കും.

കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള നീക്കത്തിനിടയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. അക്രമത്തില്‍ തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ് എന്‍ഐഎ.

അന്വേഷണ റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ തീരുമാനം എടുത്തേക്കുമെന്നും എൻഐഎ അറിയിച്ചു. പ്രാഥമിക അന്വേഷണം മുതല്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

പൊലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisment