/sathyam/media/post_attachments/LfXPToSzMgYzACwu9UDr.webp)
കോഴിക്കോട്: അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാട് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ പിടികൂടി താപ്പാനയാക്കണമായിരുന്നു. പക്ഷേ കോടതി നിര്‍ദേശങ്ങള്‍ മാനിച്ച് കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ചിന്നക്കനാല്‍ ഭാഗത്ത് ഉണ്ടായിരുന്ന ആശങ്ക ഇപ്പോള്‍ മേഘമലയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഉള്‍വനങ്ങളിലേക്ക് വന്യമൃഗങ്ങളെ അയച്ചതുകൊണ്ട് അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയാന്‍ സാധിക്കില്ല. ഇതാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണ് എന്നതിന് തെളിവാണ് അത് നിരന്തരം നടത്തുന്ന യാത്ര. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ ആനകള്‍ക്ക് സാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അരിക്കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഉപദ്രവം ഇപ്പോള്‍ ഇല്ല. ഉള്‍വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രചരിപ്പിക്കപ്പെടുന്നത് പോലെ തമിഴ്‌നാട്-കേരള സര്‍ക്കാരുകള്‍ പരസ്പര ബന്ധമില്ലാതെയല്ല പ്രവര്‍ത്തിക്കുന്നത്. കൃത്യമായ വിവരങ്ങള്‍ കേരളം തമിഴ്‌നാട് വനംവകുപ്പിനെ അറിയിക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us