സര്‍ക്കാരിന് പ്രഹരം; മൂന്ന് കേരള ഗവണ്‍മെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: മൂന്ന് കേരള ഗവണ്‍മെന്റ് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. എറണാകുളം, തിരുവനന്തപുരം, തൃശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരെ അസാധുവാക്കി
യത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പറഞ്ഞു.

പ്രിൻസിപ്പൽ നിയമനം ചോദ്യം ചെയ്ത് എറണാകുളം ലോകോളജിലെ അധ്യാപകനായ ഡോക്ടർ ഗിരിശങ്കർ എസ് എസ് ആണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ജസ്റ്റിസ് പി വി ആശ,പികെ കേശവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ 12 ആട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനവും ട്രിബ്യൂണൽ റദ്ദാക്കിയിരുന്നു.

Advertisment