Advertisment

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 5ന് നടക്കും; സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി

നിലവില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്.

New Update
kn balagopal

സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി 5ാം തിയ്യതി നടക്കും. കേരള നിയമസഭയുടെ 2024 വര്‍ഷത്തെ ആദ്യ അസംബ്ലി സമ്മേളനം നടക്കുന്നത് ജനുവരി 25ാം തിയ്യതിയാണ്. 15ാം കേരള നിയമസഭയുടെ പത്താമത് സമ്മേളനമാണ് നടക്കാനിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. പ്രധാന തിയ്യതികള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പ്രധാന തിയ്യതികള്‍

Advertisment

നിലവില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യമാണുള്ളത്. പല വികസന പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു നില്‍ക്കുന്ന സമയത്താണ് പുതിയ ബജറ്റ് അവതരണം നടക്കുന്നത്. ഇതിനാല്‍ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം സര്‍ക്കാരിനെ സംബന്ധിച്ചും നിര്‍ണായകമാണ്. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷം വരുമാനം വര്‍ധിപ്പിക്കാനുള്ള പ്രായോഗിക നടപടികള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന ആവശ്യം ശക്തമാണ്.

നിലവില്‍ ബജറ്റ് അവതരണത്തിനായി 14 അംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റിനു മുന്നോടിയായി എല്ലാ എംഎല്‍എമാര്‍ക്കും രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്. തങ്ങളുടെ നിയോജകമണ്ഡലത്തില്‍ നടപ്പാക്കാനിരിക്കുന്ന 20 വികസന പദ്ധതികളുടെ ലിസ്റ്റ് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ കരുത്തും, വികസന സാധ്യതകളും അന്വേഷിക്കുന്ന ഒരു ബജറ്റായിരിക്കും വരാനിരിക്കുന്നതെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. വികസനത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍, നിക്ഷേപ അവസരങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതും പ്രധാനമാണ്. ഉല്പാദനക്ഷമത ഉയര്‍ന്നു നില്‍ക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതും ആവശ്യമാണ്. നിലവില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍, നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യകതകള്‍ തുടങ്ങിയവ തൊട്ടറിയുന്ന ബജറ്റ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന നിയമസഭാ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന കലണ്ടര്‍ പ്രകാരം ഫെബ്രുവരി 5ാം തിയ്യതിയാണ് ബജറ്റെങ്കിലും, ഇത് മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുമുണ്ട്.

 

kerala budget 2024
Advertisment