ഇടതു സർക്കാർ യുവാക്കളെ വഞ്ചിച്ചു: ജോയി എബ്രാഹം

New Update

publive-image

പാലാ: അഭ്യസ്തവിദ്യരായ യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിൽവന്ന ഇടതുസർക്കാർ കഴിഞ്ഞ നാലുവർഷമായി തട്ടിപ്പുകാരിയായ സ്വപ്ന സുരേഷ് ഉൾപ്പെടെ പത്താംക്ലാസ് പോലും പാസ് ആവാത്ത ആയിരക്കണക്കിനു പാർട്ടി നേതാക്കളെയും, ബന്ധുക്കളെയും പി.എസ്.സി.യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തികൊണ്ട് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എംപി അഭിപ്രായപ്പെട്ടു.

Advertisment

കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം പാലാ നിയോജക മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് ഷിനു പാലത്തിങ്കൽ അധ്യക്ഷതവഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട്, ജോസ്മോൻ മുണ്ടക്കൽ, സന്തോഷ് കാവുകാട്ട്, തങ്കച്ചൻ മണ്ണൂശേരി,രാജൻ കുളങ്ങര, ലിറ്റോ പാറേക്കാട്ടിൽ, അഡ്വ. ജോജോ പാറക്കൽ, ജിമ്മി വാഴപ്ലാക്കൽ, റിജോ ഒരപ്പുഴക്കൽ, മാർട്ടിൻ കോലടി, മെൽബിൻ പറമുണ്ട, നിതിൻ സി വടക്കൻ, തോമസുകുട്ടി ആണ്ടുക്കുന്നേൽ, അമൽ ഷാജി വട്ടക്കുന്നേൽ, ഷിന്റോ ജോയി, സിബി നെല്ലൻകുഴി, ജ്യേതിഷ് പുളിക്കൽ, ജോൺസൺ കുഴിഞ്ഞാലിൽ, സുജിത്ത് ഉണ്ണി ആദർശ് ജോസഫ്, മാത്യൂസ് പുതിയിടം, ജിതിൻ ആർ, തുടങ്ങിയവർ പ്രസംഗിച്ചു.

pala news
Advertisment