കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ കോട്ടയം ജില്ലാ നേതൃയോഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു

New Update

publive-image

കോട്ടയം:കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി തീരുമാനപ്രകാരം എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ നടന്നു വരുകയാണ്. കോട്ടയം ജില്ലയുടെ നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എംഎല്‍എമാര്‍, ജില്ലയില്‍ നിന്നുള്ള സ്റ്റിയറിംഗ് കമ്മറ്റി നേതാക്കള്‍, ജില്ലാ സെക്രട്ടറിമാര്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗം മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയാണ് നടന്നത്.

Advertisment

കേരളാ കോണ്‍ഗ്രസ് എമ്മില്‍ താഴെ തട്ട് മുതല്‍ ജനാധിപത്യരീതിയില്‍ സംഘടനാ തെരെഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ ജനവിഭാഗങ്ങളുടേയും പാര്‍ട്ടിയായി മാറുന്നതിലൂടെ ജനകീയ അടിത്തറ വിപുലീകരിക്കുക എന്ന ദൗത്യമാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് ഏറ്റെടുക്കാനുള്ളത്.

കാലാനുസൃതമായ മാറ്റങ്ങള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സംഘടനാ സ്വഭാവത്തിലും, ഘടനയിലും അനിവാര്യമാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വിപുലമായ വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണ് കേരളാ കോണ്‍ഗ്രസ്സിനുള്ളത്.

കൂടുതല്‍ ജനവിഭാഗങ്ങളെ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ ഭാഗമാക്കുന്നതിനായി മെമ്പര്‍ഷിപ്പ് സംവിധാനത്തില്‍ തന്നെ അഴിച്ചുപണി വരുത്തിക്കൊണ്ട് നവീനമായ ആശയം എന്ന നിലയില്‍ പാര്‍ട്ടിയില്‍ ആക്ടീവ് മെമ്പര്‍ഷിപ്പും, അതോടൊപ്പം കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ആശയങ്ങളെ പിന്തുണക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ ഫ്രറ്റേര്‍നിറ്റി മെമ്പര്‍ഷിപ്പും ആരംഭിക്കുന്നതിനുള്ള നടപടികളും മുന്നോട്ടുപോവുകയാണ്.

kottayam news
Advertisment