കേരളകോൺഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡല നേതൃത്വയോഗം നിയമസഭ തെരഞ്ഞെടുപ്പ് വിഷയങ്ങൾ വിലയിരുത്തി. പ്രവർത്തക നേതൃത്വ യോഗം ചേരുന്നതിന് തിയതി നിശ്ചയിച്ചു

New Update

publive-image

കടുത്തുരുത്തി: നിയമസഭ തിരഞ്ഞടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ബിജെപി യുഡിഫ് സ്ഥാനാർഥിയുമായി വോട്ട്കച്ചവടം നടത്തിയിട്ടും നേരിയ മാർജനിൽ വിജയം കൈവിട്ടു പോയത് സംബന്ധിച്ച് നിയോജകമണ്ഡലം നേതൃയോഗം വിശദമായി ചർച്ചചെയ്ത് വിഷയങ്ങൾ വിലയിരുത്തുന്നതിനുവേണ്ടിയും ബൂത്ത്തലങ്ങളിലെ പ്രവർത്തകരുടെ റിപ്പോർട്ട് പരിശോധിക്കുന്നതിനും നിയോജകമണ്ഡലത്തിലെ 12 മണ്ഡലത്തിലും പ്രവർത്തക നേതൃത്വ യോഗം ചേരുന്നതിന് തിയതി നിശ്ചയിച്ചു.

Advertisment

കേരളാകോൺഗ്രസ് (എം) പാർട്ടിയിലേക്ക് യുഡിഫിൽ നിന്നും, ബിജെപിയിൽ നിന്നും, വിവിധ പാർട്ടികളിൽ നിന്നും സ്വതന്ത്രചിന്താഗതിക്കാരിൽ നിന്നും കൂടുതൽ ആളുകൾ കടന്ന് വരുന്നുണ്ട്. അവരെ പാർട്ടിയിൽ ചേർക്കുന്നതിനും, പ്രാദേശിക തലത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്നും നേതൃയോഗം നിർദേശം നൽകി.

പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് പി. എം മാത്യു ഉഴവൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഓഫീസ്ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ ഉദ്ഘാടനം ചെയതു. പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, നേതാക്കൻമാരായ പി എം മാത്യു എക്സ് എംഎൽഎ, ജോസ് പുത്തൻകാല, സ്‌ക്കറിയാസ് കുതിരവേലി, പ്രദീപ് വലിയപറമ്പിൽ, പിസി കുര്യൻ, തോമസ് ടി കീപ്പുറം, ടി.എ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റമാരായ എ .എം മാത്യു അരീക്കരതുണ്ടത്തിൽ (കടുത്തുരുത്തി), കെ.സി മാത്യു (മാഞ്ഞൂർ), സിബി മാണി(കുറവിലങ്ങാട്), ബെൽജി ഇമ്മാനുവേൽ (മരങ്ങാട്ടുപ്പള്ളി), തോമസ് പുളിക്കയിൽ(കടപ്ലാമറ്റം), ജോസ് തൊട്ടിയിൽ (ഉഴവൂർ), റോയി മലയിൽ (മോനിപ്പള്ളി), സണ്ണി പുതിയിടം (വെളിയന്നൂർ), സേവ്യർ കൊല്ലപ്പള്ളി (മുളക്കുളം), രാധകൃഷ്ണ കുറുപ്പ്(കിടങ്ങൂർ), പി.ടി. കുര്യൻ (ഞീഴൂർ), ബിജു പഴയപ്പുരയക്കൽ (കാണക്കാരി) എന്നിവർ പങ്കെടുത്തു.

മണ്ഡല നേതൃയോഗങ്ങൾ:

  1. ജൂലയ് 10 ശനി 5 പി എം മോനിപ്പള്ളി
  2. ജൂലയ് 11 ഞായർ 4 പി കിടങ്ങൂർ
  3. ജൂലയ്12 തിങ്കൾ 5 പി എം മരങ്ങാട്ടുപ്പള്ളി
  4. ജൂലയ് 15 വ്യാഴം 5 പിഎം മുളക്കുളം
  5. ജൂലയ് 18 ഞായർ 4 പി എം ഞീഴൂർ
  6. ജൂലയ് 20ചൊവ്വ 5 പി എം കുറവിലങ്ങാട്
  7. ജൂലയ് 21 ബുധൻ 5 പി എം മാഞ്ഞൂർ
  8. ജൂലയ് 22 വ്യാഴം 5 പി എം കാണക്കാരി
  9. ജൂലയ് 23 വെള്ളി 5 പി എം കടപ്ലാമറ്റം
  10. ജൂലയ് 24 ശനി 4 പി എം കടുത്തുരുത്തി
  11. ജൂലയ് 25 ഞായർ 5 പിഎം ഉഴവൂർ
  12. ജൂലയ് 27 ചൊവ്വ 5 പി എം വെളിയന്നൂർ. എന്നീ ക്രമത്തിൽ നടക്കുമെന്നും പാർട്ടിയുടെ സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് പിഎം മാത്യു ഉഴവൂർ, ഓഫീസ് ചാർജ്‌ ജനറൽ സെക്രട്ടറി ടിഎ ജയകുമാർ എന്നിവർ അറിയിച്ചു.
kerala congress m
Advertisment