/sathyam/media/post_attachments/BPa3Gd9HX7olIxbqN0tK.jpg)
കുമരകം: കേരള കോൺഗ്രസ് (ജെ) വിഭാഗത്തിലെ കുമരകത്തെ പ്രമുഖ നേതാക്കളായ അഡ്വ. രാജൻ കെ നായർ, മാത്യു പാണംപറമ്പിൽ, എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകർ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് എമ്മില്‍ ചേർന്നു.
മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ മറുതാച്ചിക്കൽ അധ്യക്ഷൻ ആയിരുന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പുതിയതായി കടന്നു വന്നവരെ സ്വീകരിക്കുകയും, മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
കേരള കോൺഗ്രസ് (എം) ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ ആമുഖപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാലാ, ജില്ലാ സെക്രട്ടറി പ്രിൻസ് സ്‌കറിയ, കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ഷെയിൻ കാരക്കൽ, കേരള കോൺഗ്രസ് (എം) കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ, ജെയിംസ് പുളിക്കൻ, അഡ്വ. രാജൻ കെ നായർ, മാത്യു പാണംപറമ്പിൽ, ജോസ് കൊച്ചുപറമ്പിൽ, അജി ആപ്പിത്തറ എന്നിവർ പ്രെസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us