/sathyam/media/post_attachments/yo3ASwhA9E9NbgVwahJA.jpg)
മോനിപ്പള്ളി: കേരളാ കോൺഗ്രസ് എം, കേരളാ യൂത്ത് ഫ്രണ്ട് എം വിവിധ പോഷകസംഘടനകൾ, ട്രേഡ് യൂണിയനുകൾ, കേരളാ വനിത കോൺഗ്രസ് എം എന്നിവയുടെ സംയുക്ത മണ്ഡലം കമ്മിറ്റി മെൽവിൻ കളപ്പുരയുടെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു.
പ്രസ്തുത യോഗത്തിൽ കോട്ടയത്തിന്റെ തോമസ് ചാഴിക്കാടൻ എം പി, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ടും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി എം മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേരളാ കോൺഗ്രസ് എം മോനിപ്പള്ളി മണ്ഡലം പ്രസിഡണ്ട് റോയ് മലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളാ യൂത്ത് ഫ്രണ്ട് എം മോനിപ്പള്ളി മണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ ശൗര്യമാക്കിൽ, തോമസ് ചാഴികാടൻ എം.പി യോഗം ഉദ്ഘാടനം നിർവഹിച്ചു.
ഒന്നാം വാർഡ് മെമ്പർ ജെസിന്ത പൈലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ താഴംപ്ലാക്കിൽ (അപ്പു ), കേരളാ യൂത്ത് ഫ്രണ്ട് എം ജനറൽ സെക്രട്ടറി സിറിയ്ക്ക് ചാഴികാടൻ, കോട്ടയം ജില്ലാ കമ്മിറ്റി മെമ്പർ ബെന്നി പാലക്കാതടം തുടങ്ങിയവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് അവലോകനവും ചർച്ചയും നടത്തി. വരുംകാല പാർട്ടി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പാർട്ടി ഖജാൻജി ജോബി ജോസ് പുല്ലംമ്പറയിൽ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി