New Update
Advertisment
പാലാ:പൂവരണി ഗവണ്‍മെന്‍റ് യുപി സ്കൂളില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ മൊബൈല്‍ ഫോണുകള്‍ വിതരണം നടത്തി. ചെയര്‍മാന്‍ ജോസ് കെ മാണി മൊബൈല്‍ ഫോണുകളുടെ വിതരണം നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് അനുപമ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ സാജോ പൂവത്താനി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷേര്‍ളി ബേബി, മുന്‍ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെനി ബിജോയി, പഞ്ചായത്ത് സെക്രട്ടറി എം സുശീല്‍, ശ്രീലതാ ഹരിദാസ്, ജാന്‍സി ഷാജി, ജെയിംസ് വെട്ടം എന്നിവര്‍ പങ്കെടുത്തു.
സ്കൂളില്‍ പഠനോപകരണങ്ങള്‍ ആവശ്യപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ പദ്ധതിയിലൂടെ മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കി.