കേരളാ ഡിബേറ്റ് ഫോറം, യുഎസ്എയുടെ ഫോമാ ഇലെക്ഷൻ സൂം ഡിബേറ്റ് സെപ്റ്റംബർ 21 നു വൈകുന്നേരം ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം 8 മണിക്ക്

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

ഹ്യൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ  ഓഫ് അമേരിക്കാസ്  (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന നടക്കുന്ന ഈ അവസരത്തിൽ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ ഒരു സൂം ഡിബേറ്റ് (തിരഞ്ഞെടുപ്പു സംവാദം) സെപ്‌റ്റംബർ 21, തിങ്കൾ വൈകുന്നേരം 8 മണി (EST-ന്യൂ യോർക്ക് ടൈം) സംഘടിപ്പിക്കുന്നു.

Advertisment

എല്ലാ സ്ഥാനാർത്ഥികളേയും, പൊതു ജനങ്ങളേയും കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം സ്വാഗതം ചെയ്യുകയാണ്. എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടിയുള്ള ഒരു ക്ഷണക്കത്തായികൂടെ ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു.

മുഖ്യമായി ഡിബേറ്റ് നടക്കുക പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്‍റ് സെക്രട്ടറി, ജോയിന്‍റ് ട്രഷറര്‍ എന്നീ തസ്തികകളിലേക്കായിരിക്കും. മറ്റു പൊസിഷനുകളിലേക്കുള്ള സ്ഥാനാത്ഥികളുടെ സെൽഫ് ഇൻട്രൊഡക്ഷൻ  പറ്റുമെങ്കിൽ അവസാനം സമയം പോലെ മാത്രം നടത്തുന്നതായിരിക്കും.

ധാരാളം തസ്തികകളും, സ്ഥാനാർത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിസ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുകയാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്.കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, ഫോമയടക്കം മറ്റു സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.

അനേകർ ശ്രദ്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സൂം ഡിബേറ്റിൽ പ്രവർത്തക സമീതിയിലേക്കു തെരഞ്ഞടുക്കപെടുവാനുള്ള തങ്ങളുടെ യോഗ്യത, ഇവിടുത്തെ മലയാളികൾക്കു ഉന്നമനത്തിനായി അനേകം പ്ലാനുകൾ, പദ്ധതികൾ, പതിവിൻ പടിയുള്ള പരിപാടികൾക്ക് പുറമെ എന്തെല്ലാം പുതു പുത്തൻ ആശയങ്ങളും പദ്ധതികളുമാണു ലക്ഷ്യമിടുന്നത് തുടങ്ങിയ വിഷയങ്ങളെപ്പറ്റി സജീവ ചർച്ചക്കും സംവാദങ്ങൾക്കും, ആരോഗ്യ ദായകമായ വാദ പ്രതിവാദങ്ങൾക്കും അവസരമുണ്ടായിരിക്കും.

ഡിബേറ്റ് "സൂം" വഴിയായതിനാൽ പങ്കെടുക്കുന്നവർ അവരവരുടെ കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഡിവൈസുകൾ നല്ല ശബ്ദവും വെളിച്ചവും കിട്ടത്തക്ക വിധം സെറ്റു ചെയ്യേണ്ടതാണ്.

അതുപോലെ  മോഡറേറ്ററുടെ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. നാടിൻ്റെ നാനാഭാഗത്തുനിന്നും ഒരു വലിയ ജനാവലി പങ്കെടുക്കുന്ന ഈ "സൂം" ഡിബേറ്റ് പരിപാടിയിൽ സംഭവിച്ചേക്കാവുന്ന ചെറിയ സാങ്കേതിക കുറവുകളും മറ്റും പങ്കെടുക്കുന്നവർ മനസിലാക്കി പ്രവൃത്തിക്കുമെന്നു സംഘാടകർക്കു ശുഭ പ്രതീക്ഷയുണ്ട്.

കൂടുതൽ വിവരങ്ങൾക്കു വിളിക്കുക: 281 741 9465, 813 401 4178, 713 679 9950, 914 409 5772.

അവരവരുടെ സ്റ്റേറ്റ് സമയം, ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈംവുമായി വ്യത്യസം കണക്കിലെടുത്തു താഴകൊടുത്തിരിക്കുന്ന ലിങ്കു വഴിയോ, മീറ്റിംഗ് ഐഡി-പാസ്സ്‌വേർഡ് വഴിയോ മീറ്റിംഗിൽ / ഡിബേറ്റിൽ കയറുക.

Meeting ID: 223 474 0207
Passcode: justice

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

us news
Advertisment