കുവൈറ്റിലാദ്യമായി മലയാളികള്‍ക്ക് പ്രിയങ്കരമായ ലഗോണ്‍ കോഴിയുടെ ഫ്രഷ് ലഗോണ്‍ ബിരിയാണി ഒരുക്കി കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ് !

New Update

publive-image

കുവൈറ്റ്: പ്രവാസി മലയാളികള്‍ക്ക് നാട്ടിലെ പരമ്പരാഗത രീതികളും തനിമയും നഷ്ടപ്പെടാതെയുള്ള മലയാളി വിഭവങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്തമായ സ്ഥാപനമാണ് കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ്.

Advertisment

ആഘോഷ അവസരങ്ങളില്‍ ഓരോ സാഹചര്യത്തിനും അനുസരിച്ചുള്ള വിഭവങ്ങള്‍ ഇവിടെ റെഡിയായിരുന്നു. രുചിയും തനിമയുമാണ് കേരള എക്‌സ്പ്രസിന്‍റെ പ്രത്യേകത. ഇപ്പോള്‍ പുതിയൊരു തനി മലയാളി വിഭവവുമായി രംഗത്തെത്തിയിരിക്കുകയാണിവര്‍.

കുവൈറ്റില്‍ ആദ്യമായി ഫ്രഷ് ലഗോണ്‍ ബിരിയാണി അവതരിപ്പിക്കുകയാണ് കേരള എക്‌സ്പ്രസ്. കേരളത്തില്‍ പ്രചാരത്തിലുള്ള മുട്ടക്കോഴി ഇനത്തില്‍പെട്ട ലഗോണ്‍ കോഴിയുടെ മാംസത്തിന് പ്രത്യേക രുചിയാണ്. ഇതുവരെ കുവൈറ്റ് വിപണിയില്‍ ലഗോണ്‍ കോഴി ബിരിയാണി ലഭ്യമല്ലായിരുന്നു. ഒന്നര കെഡിയാണ് ഫ്രഷ് ലഗോണ്‍ ബിരിയാണിക്ക് കേരള എക്‌സ്പ്രസ്  വില ഈടാക്കുന്നത്.

ഫാഹേലിലെ ഒലിവ് മാര്‍ട്ട് ബില്‍ഡിംഗിന്‍റെ ഒന്നാം നിലയിലാണ് കേരള എക്‌സ്പ്രസ് റസ്റ്ററന്‍റ് സ്ഥിതി ചെയ്യുന്നത്. പാഴ്സല്‍ സൗകര്യവും ഇവിടെ ലഭ്യമാണ്. കോണ്‍ടാക്ട് നമ്പര്‍: 98766800, 23912626.

kerala express restaurant
Advertisment