ഇസ്രയേലില്‍ ഹാമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സൗമ്യയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കുട്ടിയുടെ പേരില്‍ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുമെന്നും തീരുമാനമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക നല്‍കുക.
ഇസ്രയേലിലെ അഷ്‌ക ലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മിസൈല്‍ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെടുന്നത്. സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും ആക്രമണത്തില്‍ മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്‌കലോണില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലേക്ക് വന്നത്. ഈ വര്‍ഷം നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us