കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മുഴുവൻ തസ്തികകളിലേയ്ക്കു നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാർഡ് വെയർ, ടെക്സ് പ്രശ്നങ്ങൾക്ക് ശാശ്വത പരാഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ പ്രക്ഷോഭം നടത്തുമെന്നും വിവിധ സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജൂലൈ 8 മുതൽ 17 വരെ കേരള ഗ്രാമീൺ ബാങ്കിൻ്റെ എല്ലാ റീജിണൽ ഓഫീസുകൾക്കു മുമ്പിലും സംസ്ഥാനത്തുടനീളം ധർണ്ണകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ തൊഴിലുറപ്പുക്കാർ പെൻഷൻകാർ എന്നിവർ ആശ്രയിക്കുന്ന ബാങ്കുകളിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ബാങ്കിൻ്റെ പ്രവർത്തനം മെല്ലെയായിരിക്കും ഇതുമൂലം ഇടപാടുകാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുകയും അവർ ഇടപാട് അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകി.

ബാങ്കിൻ്റെ പല എ.ടി.എം.കൗണ്ടറുകളും പ്രവർത്തനരഹിതമാണെന്നും അവർ ആരോപിച്ചു. ഭാരവാഹികളായ 'കെ.ജി മദനൻ, എ. രാമദാസ്, എസ്. ബാലചന്ദ്രൻ, വി പ്രശാന്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment