മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് മുന്‍ എംപിക്കെതിരായ ശിക്ഷ തടഞ്ഞ് ഹൈക്കോടതി

author-image
Charlie
New Update

publive-image

കൊച്ചി; ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. 2009-ല്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. മുഹമ്മദ് ഫൈസലടക്കമുള്ള നാല് പ്രതികളെ 10 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതോടെ എല്ലാ പ്രതികള്‍ക്കും ജയില്‍മോചിതരാകും. എംപിക്കെതിരായ വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കോടതി പറഞ്ഞു.

Advertisment

തിരഞ്ഞെടുപ്പിലേക്ക് പോകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്‍ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മരുമകന്‍ പടനാഥ് സാലിഹിനെ എംപി മുഹമ്മദ് ഫൈസലും മറ്റുള്ളവരും ആക്രമിച്ചെന്നാണ് കേസ്. 2023 ജനുവരി 11 നാണ് കവരത്തി സെഷന്‍കോടതി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 102(1)(ഇ) 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 8 എന്നിവ പ്രകാരം ശിക്ഷിച്ചത്.

പ്രതികള്‍ക്ക് കവരത്തിയിലെ ജില്ലാ സെഷന്‍സ് കോടതി ഒരു ലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. കോടതി വിധിക്ക് പിന്നാലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംപിയായ അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു.

Advertisment