കണ്ണൂർ : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് നിർദ്ധനർക്ക് തലോടലായി പുതിയ ആശയവുമായി മുന്നോട്ടുവന്നിരിക്കുന്നത്. കോവിഡ് മഹാമാരിയിൽ ചിറകൊടിഞ്ഞ പുതുതലമുറക്ക് സാമ്പത്തിക പ്രതിസന്ധി മനസിലാക്കി സമൂഹത്തിൽ നിർദ്ധനരും എന്നാൽ സ്വന്തം തണലിൽ ജീവിക്കാൻ മാർഗം തേടുന്നവർക്കും പഠിക്കാൻ അതിയായ ആഗ്രഹവുമുള്ള വനിതകളിൽ നിന്നാണ് പുതിയ മോണ്ടിസോറി അദ്ധ്യാപക പരിശീലനത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ കൂടെ തൊഴിൽ "earn and learn" എന്നാണ് പദ്ധതിയുടെ പേര്. സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ട് എൻ സി ഡി സി യുടെ കോഴ്സ് പഠിക്കാം വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന ഇതുപോലുള്ള നൂതന ആശയങ്ങളും വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പ്രവേശനം ആരംഭിച്ചിരിക്കുന്നു ചേരാൻ ആഗ്രഹിക്കുന്നവർ
ബന്ധപ്പെടേണ്ട നമ്പർ 7510220582
വെബ്സൈറ്റ് ലിങ്ക് http://www.ncdconline.org