Advertisment

പത്തനംതിട്ട ജില്ലാ കേരള പത്രപ്രവർത്തക അസോസിയേഷൻ സമ്മേളനം റാന്നിയിൽ നടത്തി

New Update

publive-image

Advertisment

പത്തനംതിട്ട: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി റാന്നി അയ്യപ്പാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അൻസാരി മന്ദിരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന രക്ഷാധികാരി അജിത ജയ്ഷോർ ഉത്ഘാടനം ചെയ്തു. ഓരോ മാധ്യമ പ്രവർത്തകരും സമൂഹത്തിന്റെ നാഡീ സ്പന്ധങ്ങളായി പ്രവർത്തിക്കുന്നത് സംഘടനയ്ക്കും സമൂഹത്തിനും ഒരു പോലെ അഭിമാനകരമാണെന്ന് ഉത്ബോധിപ്പിച്ചു.

സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന ബഹുമുഖ വിഷയങ്ങൾക്ക് അസോസിയേഷൻ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും, ക്ഷേമനിധി, ഇൻഷ്വറൻസ് അടക്കം എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുത്തി പ്രാദേശിക പ്രത്ര പ്രവർത്തക ക്ഷേമനിധി എന്ന പേരിൽ തന്നെ സംസ്ഥാന സർക്കാർ ഉടനടി പ്രാദേശിക മാധ്യമക്ഷേമനിധി രൂപികരിക്കണമെന്നും സംസ്ഥാന സർക്കാറിനോട് സംസ്ഥാന സെക്രട്ടറി മധു കടുതുരുത്തി ആവശ്യപെട്ടു.

ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന ബഹുമുഖ വിഷയങ്ങളെ കുറിച്ച് ജില്ല ട്രസ്റ്റി സജീർ സംസ്ഥാന കമ്മറ്റിയെ ബോധിപ്പിച്ചു. SSLC, +2, പരീക്ഷകളിൽ വിജയിച്ച ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കുട്ടികളെ 2021ഓഗസ്റ്റ് മാസം 10 -ാം തീയതി ആദരിക്കുന്നതിനും തീരുമാനിച്ചു. 2021 ഒക്ടോബർ മാസം 15ന് ജില്ലാ സമ്മേളനവും കുടുംബ സമ്മേളനവും നടത്തുവാനും സംസ്ഥാന കമ്മറ്റി അംഗീകാരം നൽകി.

സംഘടനയെ ശക്തിപെടുന്നതിന് താലൂക്ക് തലം മുതൽ കമ്മറ്റികൾ രൂപീകരിക്കണമെന്നും, സംഘടനാ അംഗങ്ങൾ ശേഖരിക്കുന്ന വാർത്തകൾ അസോസിയേഷൻ അംഗങ്ങളുടെ ന്യൂസ് വെബ്സെറ്റുകളിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനും തീരുമാനം കൈകൊണ്ടു. സംസ്ഥാന കമ്മറ്റി അംഗം സൂര്യാദേവ ആശംസപ്രസംഗം നടത്തി.

തുടർന്ന് 2021 - 2022 പ്രവർത്തന വർഷത്തെ സംഘടനാ ഭാരവാഹികളെയും ഐക്യകണ്ഠേനെ പൊതുയോഗം തെരെഞ്ഞെടുത്തു.

ജില്ലാ പ്രസിഡന്റ്: അൻസാരി മന്ദിരം, വൈസ് പ്രസിഡന്റ്: സുരേഷ് നിത്യാ, ജനറൽ സെകട്ടറി: റെജി മല്ലപള്ളി, സെക്രട്ടറിമാരായി സുബിൻ പന്തളം, ഡോ. സന്തോഷ് പന്തളം, കെ. സുരേന്ദ്രൻ, എന്നിവരെയും ട്രഷറാർ: സജീർ പേഴുംപാറ, സംസ്ഥാന കമ്മറ്റിയിലേക്ക് ജേക്കബ് ഫിലിപ്പ്, ഷാനവാസ് എന്നിവരെയും തെരെഞ്ഞെടുത്തു.

SSLC, +2, പരീക്ഷകളിൽ വിജയിച്ച ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കുട്ടികളെ 2021ഓഗസ്റ്റ് മാസം 10 -ാം തീയതി ആദരിക്കുന്നതിനും തീരുമാനിച്ചു. 2021 ഒക്ടോബർ മാസം 15ന് ജില്ലാ സമ്മേളനവും കുടുംബ സമ്മേളനവും നടത്തുവാനും സംസ്ഥാന കമ്മറ്റി അംഗീകാരം നൽകി. നിയുക്ത സെക്രട്ടറി റെജി മല്ലപള്ളി കൃതജ്ഞത രേഖപ്പെടുത്തി.

pathanamthitta news
Advertisment