3 മലയാളികള്‍ക്ക് കേരള കേഡര്‍ ഐഎഎസ് ലഭിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 17, 2021

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുത്ത 3 മലയാളികള്‍ക്ക് കേരള കേഡര്‍ ഐഎഎസ് ലഭിച്ചു. 40 -ാം റാങ്ക് നേടിയ അശ്വതി ശ്രീനിവാസ്, 45 -ാം റാങ്ക് നേടിയ സഫ്ന നസറുദ്ദീന്‍, 55 -ാം റാങ്ക് നേടിയ അരുണ്‍ എസ് നായര്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ സേവനത്തിന് അവസരം.

176 -ാം റാങ്ക് നേടിയ ജിതിന്‍ റഹ്മാന് മഹാരാഷ്ട്ര, 228 -ാം റാങ്ക് നേടിയ എഗ്ന ക്ളീറ്റസിന് അരുണാചല്‍, മിസോറാം, ഗോവ, കേന്ദ്രഭരണ പ്രദേശങ്ങള്‍, 291 -ാം റാങ്ക് നേടിയ ആശിഷ് ദാസിന് മണിപ്പൂ‌ര്‍, 301 -ാം റാങ്ക് നേടിയ കെ.വി വിവേകിന് മദ്ധ്യപ്രദേശ്, 405 -ാം റാങ്ക് നേടിയ ആദര്‍ശ് രാജേന്ദ്രന് ഗുജറാത്ത്  എന്നീ കേഡറുകളാണ് ലഭിച്ചത്.

×