ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി

author-image
Charlie
New Update

publive-image

Advertisment

കൊച്ചി: ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. മലബാർ ദേവസ്വത്തിന് കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സി പി എം പ്രാദേശിക നേതാക്കളെ അംഗങ്ങളായി തെരഞ്ഞെടുത്തതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ ,രതീഷ് ,പങ്കജാഷൻ എന്നിവരുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്നും കോടതി കണ്ടെത്തി.ക്ഷേത്ര ഭക്തരായ അനന്തനാരായണൻ ,പി എൻ ശ്രീരാമൻ എന്നിവർ അഡ്വ .കെ മോഹന കണ്ണൻ വഴി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ സുപ്രധാന വിധി.

ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, അജിത്ത് കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ താണ് വിധി.ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രിയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

Advertisment