ഒടുവിൽ മയപ്പെട്ട് ഗവർണർ ; കെ.ടി.യു വിസി ചുമതല ഇഷ്ടമുള്ളവർക്ക് നൽകാം

New Update

publive-image

തിരുവനന്തപുരം: സാങ്കേതിക സർവലാശാലയുടെ താൽക്കാലിക വി.സിയായി സർക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാം എന്ന് വ്യക്തമാക്കി രാജ് ഭവൻ കത്തുനൽകി. നേരത്തെയുള്ള തന്റെ നിലപാടിൽ നിന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൂർണമായി പിന്നോട്ട് പോയിരിക്കുന്നത്. സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിയായി സർക്കാരിന് ഇഷ്ടമുള്ളയാളെ നിയമിക്കാമെന്ന് രാജ്ഭവൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ കത്തിൽ നിന്ന് വ്യക്തമാണ്.

Advertisment

ഇതോടൊപ്പം വി.സി. നിയമന ചട്ടങ്ങളിൽ വ്യക്തത ആവശ്യപ്പെട്ട് ഗവർണർ യു.ജി.സിക്കും കത്തുനൽകിയിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാല വി.സി ഡോ.സജി ഗോപിനാഥിന് ചുമതല നൽകുകയോ സർക്കാർ നേരത്തെ നൽകിയ മൂന്നംഗപട്ടികയിൽ നിന്ന് ഒരാളെ നിയമിക്കുകയോ ചെയ്യാം എന്നാണ് രാജ്ഭവന്റെ കത്തു പറയുന്നത്.

കോടതികളിൽ നിന്നുള്ള പ്രതികൂല വിധികളാണ് ഗവർണരുടെ നിലപാട് മാറ്റത്തിന് പ്രധാന കാരണമായത്. സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി ഡോ.സിസ തോമസ് 31ന് വിരമിക്കും. നേരത്തെ സജി ഗോപിനാഥിന് ചുമതല നൽക്കുന്നത് ഉൾപ്പെടെ സർക്കാരിന്റെ ആവശ്യങ്ങളെല്ലാം ഗവർണർ തള്ളിയിരുന്നു.

Advertisment