/sathyam/media/post_attachments/iO7cy9e3TK9xQtjI7N26.jpg)
തിരുവനന്തപുരം; സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്, വജ്ര, സുവർണ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ആശുപത്രി, ഹോട്ടൽ & റസ്റ്റാറണ്ട്, ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, സ്റ്റാർ ഹോട്ടൽ & റിസോർട്ട്, മെഡിക്കൽ ലാബ്, സൂപ്പർ മാർക്കറ്റുകൾ ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചത്.
വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ നാളെ ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യാതിഥിയായ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ വജ്ര അവാർഡുകളും, തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാർ സുവർണ അവാർഡുകളും വിതരണം ചെയ്യും. ലേബർ കമ്മിഷണർ ഡോ കെ വാസുകി, അഡീ ലേബർ കമ്മിഷണർ കെ എം സുനിൽ, തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us