ദമ്മാം:
കേരളം ഉറ്റു നോക്കുന്നത് വിവേചനമില്ലാത്ത വികസനമെന്ന എസ്.ഡി.പി.ഐയുടെ കാഴ്ചപ്പാടുകളെയായിരിക്കുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ 102 സീറ്റ് നേടിയ എസ്.ഡി.പി.ഐയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാമിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറും മുസ്ലിം ലീഗും സിപിഎമ്മും അടക്കമുള്ള ഇടത് വലത് മുന്നണികളുടെ പണിയാളുകൾ എസ്.ഡി.പിഐക്കെതിരെ വീട് വീടാന്തരം കയറി ഇറങ്ങി ദുഷ്പ്രചാരണം നടത്തിയിട്ടും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ എസ്.ഡി.പി.ഐയെ നെഞ്ചേറ്റിയതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 47 ൽ നിന്ന് 102 സീറ്റിലേക്കുള്ള എസ്.ഡി.പി.ഐ യുടെ വളർച്ചയെന്നു അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്കുണ്ടായ വൻ മുന്നേറ്റം സംഘപരിവാർ ഫാഷിസ്റ്റുകൾക്കും അവരുടെ കുറുമുന്നണികൾക്കും ഞെട്ടലുണ്ടാക്കു ന്നത് സ്വാഭാവികമാണെന്ന് ഇന്ത്യൻസോഷ്യൽ ഫോറം ദമ്മാം സെൻട്രൽ കമ്മിറ്റി അംഗം അബ്ദുൽ സലാം മാസ്റ്റർ പറഞ്ഞു.
/sathyam/media/post_attachments/S92VWrrhwZR4TH8w9WV8.jpg)
വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തതിന്റെ ഉദാഹരണമാണ് പാർട്ടിയുടെ തിളക്കമാർന്ന വിജയം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ പ്രസ്ഥാന ത്തിനുവേണ്ടി ജീവൻ വെടിഞ്ഞ സഹോദരന്മാരുടെ രക്ത തുള്ളികൾ പാഴാവുകയില്ല എന്നാണു ഈ വിജയം നൽകുന്ന സൂചന. നമ്മുടെ ഓരോ പ്രവർത്തകന്റെയും ത്യാഗപൂർണ്ണമായ പ്രവർത്തനത്തിന്റെ ഫലമായി ഭാവിയിൽ അതിനു പരിപൂർണ്ണമായ ഫലം ഉണ്ടാകുമെന്നും, ഈ വിജയത്തിൽ വോട്ടർമാരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അബ്ദുൽ സലാം മാസ്റ്റർ പറഞ്ഞു.
പരിപാടിയിൽ ഫോറം റയ്യാൻ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അൻസാർ കോട്ടയം, കമ്മ്യുണിറ്റി വിഭാഗം കൺവീനർ കുഞ്ഞിക്കോയ താനൂർ, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ പ്രസിഡന്റ് മൂസകുട്ടി കുന്നേക്കാടൻ, ദമ്മാം ചാപ്റ്റർ സെക്രട്ടറി നസീർ ആലുവ സംസാരിച്ചു. ഖാലിദ് ബാഖവി, റിയാസ്, അൻഷാദ്, ഷംസുദ്ദീൻ, സൈഫുദിൻ, നിഷാദ് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us