/sathyam/media/post_attachments/wgoHur4S2HsqlgzuHOFE.jpg)
പാലക്കാട്: കോവിഡ് വ്യാപന തോത് പത്ത് ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലും ദിവസമരണനിരക്ക് നൂറ്റി അൻപതിൽ കൂടി നിൽക്കുന്ന സാഹചര്യത്തിലും ബാറുകളും വെബ്കോ ഔട്ട്ലെറ്റുകളും തുറക്കുന്നത് കൊറൊണ വ്യാപനം കൂടാൻ കാരണമാകും.
ആയതിനാൽ ബാറുകളും വെബ്കോ ഔട്ട്ലെറ്റുകളും തുറക്കാൻ ഉള്ള ഉദ്യമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു.
ഓൺലൈനായി നടന്ന മിറ്റിംഗിൽ പാലക്കാട് ജില്ലാ പ്രസിഡൻറ് കെ.പി.എസ് പയ്യനടം, ജില്ലാ സിക്രട്ടറി പി.ടി സലാം, സംസ്ഥാന കോ ഓർഡിനേറ്റർ കെ. കാദർ മൊയ്തീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. നവനീത് സുന്ദരൻ, സി.പി സലീം, പി.സി ജയശ്രീ എന്നിവർ സംസാരിച്ചു.