തിരുവനന്തപുരം: ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ നാലു കേരള സഭ കൊണ്ട് നാടിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/wrocJHiwFVXKfpCyYxB0.jpg)
മന്ത്രിമാരും പരിവാരങ്ങൾക്കും വിദേശത്തു പോയി പണം കൊള്ളയടിക്കാനുള്ള മാർഗം മാത്രമാണ് ലോക കേരള സഭ. കോടിക്കണക്കിനു രൂപ ഖജനാവിൽനിന്നു ചെലവാക്കിയിട്ട് ഒരു വ്യവസായി പോലും കേരളത്തിൽ മുതൽ മുടക്കാൻ വന്നിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ആറു കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ന്യൂയോർക്ക് ടൈ സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനാണ് പ്രധാന ചെലവ്. ഇതിന് രണ്ടു കോടിയോളം രൂപ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പണപ്പിരിവു തുടരുമെന്നും ഇതിന് ഓഡിറ്റുണ്ടാകുമെന്നുമാണ് നോർക്ക പറയുന്നത്.