New Update
Advertisment
തൃശൂര്‍: എംഡിഎംഎയുമായി ബോഡി ബിൽഡർമാരായ രണ്ടു യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കല്ലൂർ സ്വദേശികളായ കളത്തിങ്കൽ വീട്ടിൽ സ്റ്റിബിൻ (30), ഭരതദേശത്തു കളപ്പുരയിൽ ഷെറിൻ (32) എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റിബിൻ മിസ്റ്റർ കേരള മത്സരത്തിൽ റണ്ണറപ്പ് ആയിട്ടുണ്ട്. ഒല്ലൂർ യുണൈറ്റെഡ് വെയിംഗ് ബ്രിഡ്ജിനു സമീപത്തുനിന്ന് 4.85 ഗ്രാം എംഡിഎംഎയുമായി സ്റ്റിബിനെയും ഇയാളിൽനിന്നു ലഭിച്ച വിവരത്തെ തുടർന്ന് 12 ഗ്രാം എംഡിഎംഎയുമായി മതിക്കുന്ന് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഷെറിനെയും തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടുകയായിരുന്നു.