/sathyam/media/post_attachments/FtVs17Yb916e7LjK78RA.jpg)
കൊച്ചി: വിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ്. ഗോവയിൽനിന്നു കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
വിനായകനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത വിമാനക്കമ്പനിക്കെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ഇൻഡിഗോ എയൽലൈൻസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരൻ.
ഇക്കഴിഞ്ഞ മേയ് 27ന് ഗോവയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായതെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.