കേരള ഫെഡറേഷൻ ഓഫ് ബ്ലൈന്റ്റ് സമ്മേളനത്തിൽ സ്വന്തമായി പെൻഷൻ വിതരണവുമായി യുവ പ്രവാസി വ്യവസായി സമീർ ചെമ്പയിൽ; ഇത്തരം യുവാക്കളാണ് സമൂഹത്തിന്റെ ആവശ്യമെന്ന് പി നന്ദകുമാർ എംഎൽഎ

author-image
Gaana
New Update

publive-image

Advertisment

പൊന്നാനി: താലൂക്ക് പരിധിയിലുള്ള നിർദ്ധരരായ കാഴച ശക്തി ഇല്ലാത്തവർക്കായി പൊന്നാനി താലൂക്ക് കേരള ഫെഡറേഷൻ ഓഫ് ബ്ളൈന്റ് കമ്മറ്റിയുടെ നിർദ്ദേശാനുസരണം.

ദുബായിലെ യുവ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സമീർ ചെമ്പയിൽ മാസാന്തം പെൻഷൻ നൽകുകയും കൂടാതെ വിദ്യാഭ്യാസ കിറ്റുകൾ വിതരണവും നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കെ എഫ് ബി താലൂക്ക് സമ്മേളനത്തിൽ വെച്ച് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ പൊന്നാനി എം എൽ എ പി നന്ദകുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്വദേശത്തും വിദേശത്തും പാവങ്ങളെ സഹായിക്കുന്ന സെമീർ ചെമ്പയിലിനെ പോലുള്ള യുവാക്കളാണ് സമൂഹത്തിന് അവശ്യമെന്ന് എം എൽ എ പറഞ്ഞു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സെമീർ നേതൃത്വം നൽക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ. നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷൻ ഒ ഒ ശംശു , കെ എഫ് ബി സംസ്ഥാന പ്രസിഡന്റ് ഡോ: ഹബീബ്, സെക്രട്ടറി അബ്ദുൾ ഹക്കീം, നഗര സഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുത്തു, നാസി കൗൺസിലർ ലത്തീഫ് എന്നിവർ പങ്കെടുത്തു.

Advertisment