/sathyam/media/post_attachments/o40WOTZt1rWdiBcH9ld2.jpg)
തിരുവനന്തപുരം: കെ. സുധാകരനെതിരായ കേസ് സംബന്ധിച്ച എ.കെ.ബാലന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസെന്ന് അദ്ദേഹം പറഞ്ഞു
എ.കെ.ബാലന് പറയുന്നത് അല്‍പ്പത്തരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അച്യുതാനന്ദനെ വെട്ടി കസേരയില്‍ കയറി ഇരിക്കുന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നത്. കെ സുധാകരനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇട്ടുകൊടുക്കാന്‍ തയാറല്ല.
പുറകില്‍ നിന്ന് കുത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. എ.കെ.ബാലന് ഇത്രക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കെ.സുധാകരെനെതിരായ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നായിരുന്നു എ.കെ.ബാലന് ആരോപണം ഉന്നയിച്ചത്. ഈ നേതാവുമായി ബന്ധപ്പെട്ട ആളുകളാണ് മോന്സന് ഉള്‍പ്പെട്ട കേസില്‍ സുധാകരനെതിരെ പരാതി നല്‍കിയത്.
സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.