തെരുവ് നായ ശല്യം, യാത്ര ക്ലേശം, തീപിടുത്തം: പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശം സ്വാഗതം ചെയ്ത് മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

കോഴിക്കോട് : മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘം ജൂൺ 9ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തെരുവ് നായ ശല്യം പ്രതിരോധിക്കാനും യാത്ര ക്ലേശം, തീപിടുത്തം പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി വിവിധ വകുപ്പുകൾ മലബാർ ഡെവലപ്മെന്റ് കൗൺസിലിനെ അറിയിച്ചു.

Advertisment

ബ്രഹ്മപുരത്ത് വൻ തീപിടുത്തം ഉണ്ടായപ്പോൾ തൊട്ടടുത്ത കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിലെ ആധുനിക ഫയർ ഫൈറ്റിംഗ് സംവിധാനം പ്രയോജനപ്പെടുത്തിയില്ല എന്ന കൗൺസിലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും ഫയർ ഫൈറ്റിംഗ് സംവിധാനം വൻ തീപിടുത്തങ്ങൾ സംഭവിക്കുമ്പോൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ ഏകോപനം ഏർപ്പെടുത്തുമെന്ന് ഫയർ റെസ്ക്യൂ ഹെഡ്കോട്ടേഴ്സിൽ നിന്നും മറുപടി ലഭിച്ചത്.

തെരുവ് നായ ശല്യം പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാനും ആഘോഷ - അവധി വേളകളിലെ വിമാന നിരക്ക് കൂട്ടുന്നതിന് മാരിടൈം ബോർഡുമായി സഹകരിച്ച് വിമാന - യാത്ര കപ്പൽ ചാർട്ടേഡ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് എവിയേഷൻ സെക്രട്ടറിക്കും, മാരിടൈം ബോർഡ് ചെയർമാനും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൗൺസിലിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുബൈർ കൊളക്കാടൻ, എം കെ അയ്യപ്പൻ, മുരുകൻ വാസുദേവൻ, ബേബി കിഴക്കേ ഭാഗം, കെ മോഹനൻ കുമാർ, ശ്രീകല മോഹൻ എന്നിവരാണ് ജൂൺ 9ന് തിരുവനന്തപുരത്ത് വെച്ച് നിവേദനം നൽകിയത്.

Advertisment