കോക്കോണിക്‌സ് ലാപ്‌ടോപ്പ്: കടുത്ത വിദ്യാർഥി വഞ്ചനയുടെയും അഴിമതിയുടെയും ഉദാഹരണം : ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

publive-image

സർക്കാർ പുറത്തിറക്കിയ കൊക്കോണിക്‌സ് ലാപ്‌ടോപ്പ് വിദ്യാർഥി സമൂഹത്തോട് കാണിച്ചത് തികഞ്ഞ വഞ്ചനയെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കൊക്കോണിക്‌സ് ലാപ്ടോപ്പിലെ കെടുകാര്യസ്ഥതയിലും അഴിമതിയിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഓൺലൈൻ കാലത്തെ അധ്യയന പ്രവർത്തനങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുടെ വിഭവ അസമത്വവും വിവേചനങ്ങളും നിലനിൽക്കുന്നുണ്ട്. ആ വിഭവ അസമത്വത്തെ മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതി ആയിരുന്നു കൊക്കോണിക്‌സ് ലാപ്ടോപ്പുകൾ. എന്നാൽ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഏറ്റവും അവസാനത്തെ ഉദാഹരണമാണ്
വിദ്യാശ്രീ പദ്ധതികളിലൂടെ വിതരണം ചെയ്യപ്പെട്ട കൊക്കോണിക്സ് ലാപ്ടോപ്പുകൾ.
പതിനെട്ടായിരം രൂപ കെഎസ്എഫ്ഇ യും കുടുംബശ്രീയും ചേർന്ന് തവണ വ്യവസ്ഥയിൽ ലഭ്യമാകുന്നതായിരുന്നു കൊക്കോണിക്സ് ലാപ്ടോപ്പുകൾ.

Advertisment

സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകൾ ആയിരുന്നു. പക്ഷെ തുടക്കത്തിൽ തന്നെ നിരവധി വിദ്യാർഥികൾ ലാപ്ടോപ് പ്രവർത്തനത്തിൽ അപാകതകൾ തുടർച്ചയായി ചൂണ്ടിക്കാണിക്കുകയുണ്ടായി. മൂന്നു തവണ വരെ ലാപ്ടോപ്പുകൾ തകരാർ തുടർന്ന് മാറ്റേണ്ട അവസ്‌ഥ കൾ വരെ പലർക്കുമുണ്ടായി. ലാപ്ടോപ് ഉപയോഗശൂന്യമാണെങ്കിലും വിദ്യശ്രീ പദ്ധതിയിൽനിന്ന് പിൻമാറുന്നതിനു മാസം 500 രൂപ വരെ വായ്പാതുക മുടങ്ങാതെ അടക്കാനുമുള്ള നിർദേശമുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എസ് സി , എസ് ടി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ച ലാപ്ടോപ്പുകളിൽ ഒന്നായിരുന്നു കൊക്കോണിക്‌സ് ലാപ്‌ടോപ്പ് എന്നത് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഗൗരവം വർധിപ്പിക്കുന്നതാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment