ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു ; പ്രതികള്‍ പിടിയില്‍

author-image
kavya kavya
Updated On
New Update

തിരുവനന്തപുരം : വിതുരയിൽ ഹോട്ടൽ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ പ്രതികൾ പിടിയിലായി. മർദനമേറ്റയാൾ മുന്പ് ജോലി ചെയ്തിരുന്ന ഹോട്ടലിന്‍റെ ഉടമകളാണ് പ്രതികൾ. വിതുരയിലെ ഹോട്ടൽ ജീവനക്കാരനായ 21കാരൻ ഹാരിഷിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പേരാണ് പിടിയിലായത്. പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അൽഫയാദ്, സുൽത്താൻ ഷാ എന്നിവെരാണ് അറസ്റ്റിലായത്. 21കാരനായ ഹാരിഷ് രണ്ട് ദിവസം മുന്പാണ് വിതുരയിലെ ഹോട്ടലിൽ ജോലിക്ക് കയറിയത്.

Advertisment

അതുവരെ ബാദുഷയുടെയും അൽഫയാദിന്‍റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ഉടമകളോട് പറയാതെയാണ് ഹാരിഷ് ജോലി ഉപേക്ഷിച്ചത്. ഇതാണ് പ്രകോപന കാരണമെന്ന് പ്രതികൾ പറയുന്നു. കേസിലെ മൂന്നാം പ്രതി സുൽത്താൻ ഷാ, ഹാരിസിന്‍റെ സുഹൃത്താണ്. സുൽത്താൻ ഷായാണ് ഹാരിഷ് വിതുരയിലുണ്ടെന്ന് കണ്ടെത്തിയത്.

താമസ സ്ഥലം മറ്റ് പ്രതികൾക്ക് പറഞ്ഞുകൊടുത്തത്തു. കഴിഞ്ഞ ദിവസം വൈകീട്ട് വിതുരയിലെത്തിയ മൂന്നംഗ സംഘം ഹാരിഷിനെ താമസ സ്ഥലത്തുനിന്നും പിടിച്ചിറക്കി. പെരിങ്ങമ്മലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. ഇവിടെവെച്ച് ക്രൂരമായി മര്‍ദ്ദിച്ച് ശേഷം വഴിയിൽ തള്ളുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment