മികച്ച പോലീസ്സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി സ്റ്റേഷന്

author-image
kavya kavya
Updated On
New Update

തൃശ്ശൂര്‍ : മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി തൃശ്ശൂര്‍ റൂറലിലെ കൊരട്ടി സ്റ്റേഷന്. കഴിഞ്ഞകൊല്ലത്തെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം സിറ്റിയിലെ മെഡിക്കല്‍ കോളജ് സ്റ്റേഷന്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്റ്റേഷന്‍ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം റൂറലിലെ മുളന്തുരുത്തി പോലീസ് സ്റ്റേഷനാണ് മൂന്നാം സ്ഥാനം. ക്രൈംബ്രാഞ്ച് എഡിജിപി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.

Advertisment