‘കെഎസ്ആർടിസി ശമ്പള പ്രതിസന്ധി’ ; എല്ലാമാസവും ശമ്പളത്തിനായി സമരം നടത്താനാകില്ലെന്ന് ആനത്തലവട്ടം ആനന്ദൻ

author-image
kavya kavya
Updated On
New Update

publive-image
തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പ്രതിസന്ധി, എല്ലാമാസവും ശമ്പളത്തിനായി സമരം നടത്താനാകില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കണം. സ്ഥിരമായി ശമ്പളം നൽകുന്ന വ്യവസ്ഥയുണ്ടാക്കണം. ഈ മാസം 27ന് നടക്കുന്ന ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകല സമരമെന്ന് ആനത്തലവട്ടം അറിയിച്ചു.

Advertisment

കൃത്യമായി ശമ്പളം കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സിഐടിയു നിലപാട്. നിലവിൽ സിഐടിയുവിൻറെ സമരം 15ാം ദിവസത്തിലേക്ക് കടന്നു. സമര ഭാഗമായി ഇന്ന് കെഎസ്ആർടിസി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു. ഓഫീസിനുളളിലേക്ക് ആരേയും കടത്തി വിട്ടില്ല. വനിതജീവനക്കാർ അടക്കം 300ലേറെ ജീവനക്കാരാണ് സമര ഭാഗമായത്.

ഐഎൻടിയുസി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്. സ്ഥിരമായി ശന്പളം കൊടുക്കുന്ന തരത്തിൽ വ്യവസ്ഥയുണ്ടാകണമെന്നാണ് ആവശ്യം. ഇതിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്നാണ് സി ഐ ടി യു വ്യക്താക്കിയത്. അങ്ങനെ വന്നാൽ സർവീസുകളെ ഇത് സാരമായി ബാധിക്കും.

Advertisment