/sathyam/media/post_attachments/0rYAxDe5cMNAARUikP5l.jpg)
കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ​യെ തുടർന്ന് സ്കൂ​ളി​ലെ മ​രം ക​ട​പു​ഴ​കി​വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പു​ത്തി​ഗെ​യി​ൽ അം​ഗ​ഡി​മൊ​ഗ​ർ ജി​എ​ച്ച്എ​സ്എ​സ് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യി​ഷ​ത്ത് മി​ൻ​ഹ (11) ആ​ണ് മ​രി​ച്ച​ത്.
അം​ഗ​ഡി​മൊ​ഗ​റി​ലെ ബി.​എം. യൂ​സ​ഫ്-​ഫാ​ത്തി​മ സൈ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ലെ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.
കുട്ടി സ്​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യിരുന്നു അപകടം. സ്​കൂ​ളി​ന് സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി വീ​ഴുകയായിരുന്നു. മ​ര​ത്തി​ന്‍റെ ചി​ല്ല ആയിഷത്തിന്‍റെ ദേ​ഹ​ത്ത് വീണു. ​ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us